New Update
/sathyam/media/media_files/Fl2CwmqC89qyftWngo8R.jpg)
കുവൈറ്റ്: മുബാറക്കിൾ കബീർ ഗവർണറേറ്റിലെ അൽ ഖുറൈൻ മാർക്കറ്റിൽ നടത്തിയ പരിശോധനകളിൽ ഭക്ഷ്യ യോഗ്യമല്ലാത്ത 150 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് അധികൃതർ.
Advertisment
പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മുബാറക് അൽ കബീർ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഡോ. സൗദ് അൽ ജലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ.
മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട നാല് റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ ഖുറൈൻ മാർക്കറ്റ് ഏരിയയിലെ നിരവധി മാർക്കറ്റുകളിലും റെസ്റ്റോറൻ്റുകളിലും മുബാറക് അൽ കബീർ ഗവർണർ മഹമൂദ് ബുഷാഹ്‌രിയുടെ സാന്നിധ്യത്തിലാണ് പരിശോധനകൾ നടന്നത്.