/sathyam/media/media_files/dqr2WrmwcwkmgAsUT1uh.jpeg)
കുവൈറ്റ്: കുവൈത്തിൽ ഈ വർഷത്തെ റമദാൻ വ്രതാരംഭം മാർച്ച് 11ന് ആയിരിക്കുമെന്ന് കുവൈത്തിലെ പ്രമുഖ ഗോള നിരീക്ഷണ കേന്ദ്രമായ ഉജൈരി സയന്റിഫിക് സെന്റർ അധികൃധരെ ഉദ്ധരിച്ചു കുവൈറ്റ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ജ്യോതിശാസ്ത്ര പ്രകാരം ഫെബ്രുവരി 11 ന് ഞായറാഴ്ച ആയിരിക്കും ശഹബാൻ മാസത്തിന്റെ തുടക്കം. 29 ദിവസങ്ങളാണ് ആ മാസത്തിലുണ്ടാകുകയെന്നും ഉജൈരി കലണ്ടറിലെ ജ്യോതിശാസ്ത്ര കണക്കനുസരിച്ച് റമദാൻ മാസപ്പിറ കാണുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും, കാരണം ഹിജ്റ 1445 ശഅബാൻ 29-ന് രാവിലെ 6:07 ന് ആണ് ചന്ദ്രോദയം സംഭവിക്കുക.
ഇത് 12 മിനിറ്റ് മാത്രമേ നിലനിൽക്കൂ. അതിന്റെ അസ്തമയം വൈകുന്നേരം 6:05 ന് സംഭവിക്കുകയും ചെയ്യുന്നതിനാൽ റമദാൻ പിറ കാണൽ പ്രയാസകരമായിരിക്കുമെന്നും അതെ സമയം റമദാൻ മാസത്തിലെ ആദ്യ ദിനത്തിലെ പ്രഭാത പ്രാർത്ഥനയുടെ സമയം രാവിലെ 5:45 ഉം മഗ്‌രിബ് ബാങ്കിന്റെ സമയം 5:45 ഉം ആയിരിക്കുമെന്നും റിപ്പോർട്ട്.