കുവൈറ്റ്: കുവൈറ്റിൽ ഇന്നു മുതൽ ശനിയാഴ്ച വരെ ഇടിയോടുകൂടിയ മഴക്ക് സാധ്യത.
മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി കുനയോട് പറഞ്ഞു.
ആകാശം മേഘാവൃതമായിരിക്കുമെന്നും ചില സമയങ്ങളിൽ ഇടിയോട് കൂടിയ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും പറഞ്ഞു.