Advertisment

കുവൈറ്റിലെ അനധികൃത താമസക്കാരുടെ പ്രയാസങ്ങൾക്ക് പരിഹാരമാകും; സുപ്രധാന യോഗം വിളിച്ച് മന്ത്രി ഷെയ്ഖ് ഫഹദ് അൽ-സബ

New Update
B

കുവൈറ്റ്‌: കുവൈറ്റിലെ അനധികൃത താമസക്കാരുടെ ദുരവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി ആദ്യ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിൻ്റെ അധ്യക്ഷതയിൽ ആഭ്യന്തര മന്ത്രാലയത്തിൽ യോഗം നടന്നു.

അനധികൃത താമസക്കാരുടെ ദുരവസ്ഥ പരിഹരിക്കുന്നതിനുള്ള കാര്യങ്ങൾ അജണ്ട വിഷയമായി ചർച്ച ചെയ്യുകയും പ്രശ്നങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. 

അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, ദേശീയ സ്വത്വവും സാമൂഹിക ഐക്യവും സംരക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് ഷെയ്ഖ് ഫഹദ് നന്ദി രേഖപ്പെടുത്തി.

Advertisment