കുവൈത്ത്: കുവൈത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട മുസ്തഫ കാരി മുസ്ലിം ലീഗിന്റെ കോട്ടയായ മലപ്പുറം ജില്ലയിൽ കുഞ്ഞാപ്പയുടെ തട്ടകമായ വേങ്ങര മണ്ഡലത്തിലെ ഒതുക്കുങ്ങൽ പഞ്ചായത്തിൽ അറിയപ്പെടുന്ന മുസ്ലിം ലീഗ് കുടുംബത്തിൽ ആണ് ജനിച്ചത്.
1984-ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എംഎസ്എഫ് സാരഥി ആയി തുടങ്ങിയ രാഷ്ട്രീയ ജീവിതം പിന്നീട് കുവൈത്തിൽ എത്തിയപ്പോൾ ഫർവാനിയ ഏരിയ ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നിങ്ങനെ പദവികൾ അലങ്കരിച്ച ശേഷമാണു സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടന്നുവന്നിട്ടുള്ളത്.
കുവൈത്തിലെ പ്രമുഖ ലോജിസ്റ്റിക് ബ്രാൻഡ് ആയ ഫ്രണ്ട്ലൈൻ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ കൂടിയായ മുസ്തഫ കാരി ജീവകാരുണ്യ പ്രവർത്തന മേഖലകളിലും കുവൈത്തിലെ കാൽപന്ത് കളിയുമായി ബന്ധപ്പെട്ട മേഖലകളിലും സജീവ സാനിധ്യമാണ്.