കുവൈത്ത് തീപിടിത്തം: മരണപ്പെട്ടെന്ന് സംശയിക്കുന്ന ഇന്ത്യക്കാരന്റെ സഹോദരൻ ഡി.എൻ.എ പരിശോധനക്കായി കുവൈത്തിലെത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി : മംഗഫിൽ എൻ.ബി.ടി.സി താമസകേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ മരണപ്പെട്ട ബീഹാർ സ്വദേശിയെന്ന് സംശയിക്കുന്ന ജീവനക്കാരന്റെ സഹോദരൻ ഷാരൂഖ് ഖാനെ കുവൈത്തിലെത്തിച്ച് ഡി.എൻ.എ പരിശോധന പൂർത്തീകരിച്ചതായി എൻ.ബി.ടി.സി എച്ച്. ആർ & അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു.

Advertisment

ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടയുള്ള നടപടികളിലൂടെ മരണപ്പെട്ട വ്യക്തിയെ തിരിച്ചറിയാമെന്നും, എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എൻ.ബി.ടി.സി മാനേജെൻറ്റ് അറിയിച്ചു.  

അഗ്നിബാധയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ ബന്ധുക്കളിൽ അഞ്ചു പേർ ഞായറാഴ്ച കുവൈത്തിൽ എത്തി. കൂടാതെ നാല് പേർ കുടി ബുധനാഴ്ചയോടെ കുവൈത്തിലെത്തും.

publive-image

ആദ്യഘട്ടമെന്ന നിലയിൽ ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച, പരിക്കേറ്റ ജീവനക്കാരുടെ ബന്ധുക്കളെയാണ് എൻ.ബി.ടി.സി മാനേജെൻറ്റ് കുവൈത്തിലെത്തിച്ചത്. ഇവർക്കുള്ള സന്ദർശക വിസ, കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, ഭക്ഷണ-താമസ സൗകര്യം, യാത്രാ ചെയ്യാനുള്ള വാഹനം തുടങ്ങിയ സൗകര്യങ്ങളും എൻ.ബി.ടി.സി ഒരുക്കിയിട്ടുണ്ട്.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 3 ജീവനക്കാരുൾപ്പെടെ 7 ജീവനക്കാരാണ് നിലവിൽ ആശുപത്രിയിൽ ഉള്ളത്.

Advertisment