ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/ynyRzGKh70HdAm8FxO2S.jpg)
കുവൈറ്റ്: കുവൈറ്റിലെ മലയാളികളുടെ കല-കായിക ഉത്സവമായ ഓണത്തനിമ 2024 ഒക്ടോബർ മാസം 11ആം തീയതി വെള്ളിയാഴ്ച അബ്ബാസിയയിലെ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് നടത്തപെടുമെന്നു തനിമ കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.
Advertisment
18ആം തവണ നടക്കുന്ന മധ്യ പൂർവേഷ്യയിലെ തന്നെ ഏറ്റവും വലിയ ദേശീയ വടം വലി മത്സരം, കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികവുറ്റ പ്രതിഭകൾക്ക് നൽകുന്ന എപിജെ അബ്ദുൾ കലാം പേൾ ഓഫ് ദി സ്കൂൾ അവാർഡ് , കേരളത്തിന്റെ തനതായ കലാരൂപങ്ങൾ ഉൾപ്പെടുത്തിയുള്ള ഘോഷയാത്ര, വിവിധ കലാ പരിപാടികൾ എന്നിവ ഓണത്തനിമയുടെ മുഖ്യ ആകർഷണങ്ങളായിരിക്കും.
വടംവലി മത്സരങ്ങൾക്കുള്ള ടീമുകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു. ടീം രെജിസ്ട്രേഷനു വേണ്ടി ബന്ധപ്പെടേണ്ട നമ്പർ 6766 2667, 66082817
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us