New Update
/sathyam/media/media_files/img-20240624-wa0054.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ 5ആമത് ആൽമിയ ഉപദേഷ്ടാവായി ബത്തേരി രൂപതയിൽ നിന്നുമുള്ള റവ.ഡോ. തോമസ് കാഞ്ഞിരമുകളിൽ കുവൈറ്റിൽ എത്തിച്ചേർന്നു.
Advertisment
കെ.എം.ആർ.എം സ്പിരിച്വൽ ഡയറക്ടർ കോർ എപ്പിസ്കോപ്പോ റവ.ജോൺ തുണ്ടിയത്, കെ എം ആർ എം പ്രസിഡന്റ് ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ബിനു കെ ജോൺ, അഡ്വൈസറി ബോർഡ് ചെയർമാൻ ജോജിമോൻ തോമസ്,അബ്ബാസിയ ഇടവക വൈദികർ, കെ എം ആർ എം ന്റെ ഏരിയ പ്രസിഡന്റ്‌മാർ, സെൻട്രൽ കമ്മറ്റി അംഗങ്ങൾ, വർക്കിംഗ് കമ്മിറ്റി മെംബേർസ്,
പോഷക സംഘടനകൾ ആയ എം. സി. വൈ.എം., എഫ്.ഒ.എം, ബാലദീപം ഇവയുടെ പ്രതിനിധികൾ, നാല് ഏരിയയിൽ നിന്നുമുള്ള പ്രതിനിധികൾ, സീനിയർ അംഗങ്ങളായ ജേക്കബ് തോമസ്, ഗീവർഗീസ് മാത്യു എന്നിവർ അച്ചനെ കുവൈറ്റ് അന്താരാഷ്ട്ര വിമാനതാവളത്തിൽ സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us