കുവൈറ്റിൽ അമ്പതിനായിരത്തിലധികം ട്രാഫിക് നിയമലംഘനങ്ങൾ, 66 അറസ്റ്റുകൾ

New Update
G

കുവൈറ്റ്‌: കുവൈറ്റിൽ 50,720 ട്രാഫിക് നിയമലംഘനങ്ങൾ നടന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ്. നിയമലംഘകരായ 66 പേരെ അറസ്റ്റ് ചെയ്യുന്നതിനും 87 വാഹനങ്ങളും 421 മോട്ടോർ സൈക്കിലുകളും പിടിച്ചെടുക്കുന്നതിനും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് നിർദേശം നൽകി.

Advertisment

കൂടാതെ, നിയമലംഘകരിൽ 28 പ്രായപൂർത്തിയാകാത്തവരെ പ്രോസിക്യൂഷനിലേക്ക് മാറ്റി. കൂടാതെ, 17 വ്യക്തികളും 180 വാഹനങ്ങളും പിടിച്ചെടുത്തു. ഇവരിൽ 10 പേർക്ക് തിരിച്ചറിയൽ രേഖയില്ല. എല്ലാ വ്യക്തികളെയും വാഹനങ്ങളെയും ബന്ധപ്പെട്ട അധികാരികളിലേക്ക് റഫർ ചെയ്തു.

Advertisment