കുവൈറ്റിൽ എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു

New Update

കുവൈറ്റ്‌: ഇഡിഎ-യുടെ ആഭിമുഖ്യത്തിൽ അബ് വാബ് ഇൻസ്റ്റിറ്റ്യൂട്ട് സാൽമിയ-യിൽ വച്ച് ചെസ്സ് ടൂർണമെന്റ് നടത്തപ്പെട്ടു. പ്രസിഡൻറ് വർഗീസ് പോൾ ഉദ്ഘാടനം ചെയ്തു.

Advertisment

ടൂർണമെന്റ് ഡയറക്ടർമാരായ പ്രിൻസ് ബേബി, അജി മത്തായി , ജെനറൽ കോഡിനേറ്റർ പ്രവീൺ ജോസ് , ആക്ടിംഗ് ജനറൽ സെക്രട്ടറി ജിൻസി ചെറിയാൻ , രക്ഷാധികാരി ജോമോൻ തോമസ്, ജിനൊ എം.കെ യൂണിറ്റ് കൺവീനർമാരായ ബാബുരാജ് പള്ളുരുത്തി (സാൽമിയ) പീറ്റർ കെ.മാത്യു(അബ്ബാസിയ), ഫ്രാൻസിസ് ബോൾഗാട്ടി (അബ്ബാസിയ വെസ്റ്റ്) ജോളി ജോർജ് (ഫാഹീൽ), വനിതാ വേദി ചെയർപേഴ്സൺ തെരേസ ആന്റണി, മറ്റ് കമ്മിറ്റി അംഗങ്ങളും പരിപാടിയ്ക്ക് നേതൃത്വം നൽകി.

publive-image

ചീഫ് അർബിറ്റർ എൻഎ അനിത രാജേന്ദ്രൻ, ജേക്കബ് ഉമ്മൻ, ഗിരീഷ് കെ എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ ടൂർണമെന്റിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി മത്സരാർഥികൾ മാറ്റുരച്ചു. ഓരോ വിഭാഗത്തിലെയും ഒന്നും, രണ്ടും, മൂന്നും വിജയികൾക്ക് ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റും നൽകി ആദരിക്കുകയും ചെയ്തു.

ഈ ടൂർണമെന്റ് കുവൈറ്റ്‌ പ്രവാസികൾക്ക് തികച്ചും ഒരു വേറിട്ട അനുഭവമായിരുന്നു. മെമ്പർഷിപ്പ് ക്യാമ്പയിൻ ജൂൺ മുതൽ സെപ്റ്റംബർ വരെ തുടരുമെന്നും ഈ അവസരം കുവൈറ്റിലുള്ള എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്നും സംഘാടകർ വാർത്ത കുറിപ്പിൽ അറിയിച്ചു.

Advertisment