New Update
/sathyam/media/media_files/pTGJj8lzgTEQXnJqNMZS.jpg)
കുവൈറ്റ്: കുവൈറ്റിലെ ജാബർ അൽ-അഹമ്മദ് ഹോസ്പിറ്റലിനെ ആഗോള സ്തന ശസ്ത്രക്രിയാ കേന്ദ്രമായി അംഗീകരിച്ച് സർജിക്കൽ റിവ്യൂ കോർപ്പറേഷൻ (എസ്ആർസി). ഈ മേഖലയിലെ ലോകത്തിലെ ഏഴാമത്തെ ആശുപത്രിയാണ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് ഹോസ്പിറ്റലെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Advertisment
ലോകമെമ്പാടുമുള്ള ശസ്ത്രക്രിയാ പരിചരണത്തിൻ്റെ സുരക്ഷ, ഫലപ്രാപ്തി, കാര്യക്ഷമത എന്നിവ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധമായ അന്താരാഷ്ട്ര അംഗീകാരമുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രമാണ് എസ്ആർസി.
2018 നവംബറിൽ സ്ഥാപിതമായ ജാബർ അൽ-അഹമ്മദ് അൽ-സബാഹ് ഹോസ്പിറ്റൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മെഡിക്കൽ സെൻ്ററും ലോകത്തിലെ ആറാമത്തെ വലിയ ആശുപത്രിയുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us