കുവൈറ്റ്‌ എസ്എംസിഎ ദുക്റാന തിരുനാൾ - സഭാദിനാഘോഷം നടത്തി

New Update

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സിറോ മലബാർ സഭാമക്കളുടെ കൂട്ടായ്മയായ എസ്എംസിഎ കുവൈറ്റ്‌, ദുക്റാന തിരുനാൾ - സഭാദിനാഘോഷം നടത്തി. വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ചു നടത്തപ്പെട്ട ആഘോഷപരിപാടിയിൽ നോർത്തേൻ അറേബ്യ സിറോ മലബാർ എപ്പിസ്കോപൽ വികാർ ഫാദർ ജോണി ലോനിസ് മഴുവൻച്ചേരിയിൽ മുഖ്യഅഥിതി ആയിരുന്നു.

Advertisment

publive-image

 എസ്എംസിഎ ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ സ്വാഗതം ആശംസിച്ച യോഗത്തിൽ എസ്എംസിഎ പ്രസിഡന്റ്‌ ഡെന്നി കാഞ്ഞൂപറമ്പിൽ അധ്യക്ഷത വഹിച്ചു. സാൽമിയ സെന്റ് തെരേസ ഇടവക അസിസ്റ്റന്റ് വികാരി ഫാദർ ജോൺസൻ നെടുമ്പുറത്തു, സിറ്റി കത്തിഡ്രൽ അസിസ്റ്റന്റ് വികാരി ഫാദർ സോജൻ പോൾ, അഹമ്മദി ഇടവക അസിസ്റ്റന്റ് വികാരി ഫാദർ ജിജോ തോമസ്, എകെസിസി ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ബോബി കയ്യാലപറമ്പിൽ, വിമൻസ് വിംഗ് അഡ്ഹോക് കമ്മിറ്റി ട്രെഷർ റിൻസി തോമസ്, എസ്എംവൈഎം പ്രസിഡന്റ്‌ ജിഞ്ചു ചാക്കോ, ബാലദീപ്തി പ്രസിഡന്റ്‌ കുമാരി ടിയ റോസ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

publive-image

ട്രെഷർ ഫ്രാൻസിസ് പോളിന്റെ നന്ദിയോടെയാണ് പൊതുസമ്മേളനം അവസാനിച്ചത്. സംഘടനാഗംങ്ങൾ ആയ 200 ൽ അധികം കലാകാരൻമാരും കലാകാരികളും അണിയിച്ചൊരുക്കിയ വർണ്ണാഭമായ നിരവധി കലാപരിപാടികളും അരങ്ങേറി.

publive-image

വൈസ് പ്രസിഡന്റ്‌ ബിജു എണ്ണബ്രയിൽ, ജോയിന്റ് സെക്രട്ടറി തോമസ് മുണ്ടിയാനിയിൽ, ഏരിയ കൺവീനർമാർ ആയ സിജോ മാത്യു, ഫ്രാൻസിസ് പോൾ, ജോബ് ആന്റണി, ജോബി വർഗ്ഗിസ്‌, ആർട്സ് കൺവീനർ അനിൽ ചേന്നങ്കര, സോഷ്യൽ വെൽഫെയർ കമ്മിറ്റി കൺവീനർ മോനിച്ചൻ ജോസഫ്,

കൾച്ചറൽ കമ്മിറ്റി കൺവീനർ ഇൻ ചാർജ് ജിജി മാത്യു, മീഡിയ കൺവീനർ ജിസ്സ് ജോസഫ് മാളിയേക്കൽ എന്നിവരുടെ നേതൃത്തത്തിൽ വിവിധ കമ്മിറ്റികൾ പരിപാടികൾ ഏകോപിപ്പിച്ചു.

Advertisment