സയ്യിദ് കെപിസി തങ്ങളുടെ വിയോഗത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി

New Update
G

കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം കെ പി സി തങ്ങളുടെ നിര്യാണത്തിൽ കുവൈത്ത് കേരള ഇസ്‌ലാമിക് കൌൺസിൽ (കെ.ഐ.സി) അനുശോചനം രേഖപ്പെടുത്തി. 

Advertisment

സമസ്ത പാലക്കാട് ജില്ല പ്രസിഡന്റ് കൂടിയായ സയ്യിദ് കെപിസി തങ്ങൾ , നിരവധി സ്ഥാപനങ്ങളുടെയും മേധാവിയായിരുന്നു. പണ്ഡിതനും വിനയാന്വിതനും നിസ്വാർത്ഥ സ്നേഹത്തിന്റെയും നിർമ്മല ഹൃദയത്തിന്റെയും ഉടമയുമായ അദ്ദേഹത്തിന്റെ വിയോഗം വിശ്വാസി സമൂഹത്തതിന് തീരാ നഷ്ടമാണെന്ന് കെ.ഐ.സി ഭാരവാഹികള്‍ അനുശോചനകുറിപ്പില്‍ വ്യക്തമാക്കി.

സമൂഹത്തിനും സമസ്തക്കും വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങൾ നിസ്തുലമാണെന്ന് നേതാക്കൾ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ തികച്ചും അനുകരണീയനും മാതൃകാ യോഗ്യനുമായ ഒരു നേതാവിനെയാണ് നഷ്ടമായതെന്ന് കെ.ഐ.സി നേതാക്കൾ കൂട്ടിച്ചേർത്തു.

Advertisment