/sathyam/media/media_files/img-20240720-wa0040.jpg)
കുവൈറ്റ് സിറ്റി: ഒ.ഐ.സി.സി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തി ജൂലൈ 19 വെള്ളിയാഴ്ച നടന്ന അനുസ്മരണ സമ്മേളനത്തിൽ കുവൈറ്റ് ഒ.ഐ.സി.സി നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര അധ്യക്ഷനായിരുന്നു.
/sathyam/media/media_files/img-20240720-wa0039.jpg)
കെ.പി.സി.സി ജനറൽ സെക്രട്ടറിയും കുവൈറ്റ് ചുമതലയയുമുള്ള അഡ്വ. ബി.എ അബ്ദുൽ മുത്തലിബ് ഓൺലൈനിലൂടെ സമ്മേളനം ഉത്ഘാടനം ചെയ്തു. കേരളത്തിന്റെ വികസന രംഗത്ത് ഉമ്മൻ ചാണ്ടി നൽകിയ സംഭാവനകളും അദ്ദേഹത്തിന്റെ ദീർഘ വീക്ഷണവും കൂടാതെ ഏത് പ്രതിസന്ധി ഘട്ടത്തിലും നിറഞ്ഞ പുഞ്ചിരിയോട് കൂടി നേരിടുകയും മറ്റ് രാഷ്ട്രീയക്കാർക്ക് മാതൃകയാക്കാൻ കഴിയുന്ന മഹത് വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗ്ലോബൽ കമ്മറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള മുഖ്യ പ്രഭാഷണം നടത്തി.
/sathyam/media/media_files/img-20240720-wa0041.jpg)
ഹാരിസ് വള്ളിയോത്ത് (കെ.എം.സി.സി) അനിൽ കുമാർ (കല) അബ്ദുൽ സലാം (കെ.കെ.എം.എ) ഡിനു (സാരഥി), മാർട്ടിൻ (ജോസഫ് ഗ്രൂപ്പ്), കാർത്തി (എൻ.സ്.സ്), രാജീവ് നാടുവിലേമുറി (ഒ.ഐ.സി.സി ട്രഷറർ), കൃഷ്ണൻ കടലുണ്ടി (ഒ.ഐ.സി.സികോഴിക്കോട്), സുരേന്ദ്രൻ മൂങ്ങത്ത് (ഒ.ഐ.സി.സി കാസർഗോഡ്), ബിനോയ് ചന്ദ്രൻ (ഒ.ഐ.സി.സി ആലപ്പുഴ),
ബൈജു പോൾ (ഒ.ഐ.സി.സി ഇടുക്കി), ജസ്റ്റിൻ (ഒ.ഐ.സി.സി കോട്ടയം), അക്ബർ വയനാട് (ഒ.ഐ.സി.സി വയനാട് ), റോയ് യോയാക്കി (ഒ.ഐ.സി.സി എറണാംകുളം), ജലിൻ തൃപ്പയാർ (ഒ.ഐ.സി.സി തൃശൂർ), ഇസ്മായിൽ (ഒ.ഐ.സി.സി പാലക്കാട് ), സിദ്ദിഖ് അപ്പക്കൻ (ഒ.ഐ.സി.സി കണ്ണൂർ ), ഷോബിൻ സണ്ണി (ഒ.ഐ.സി.സി യൂത്ത് വിങ്) ആന്റോ (ഒ.ഐ.സി.സി വെൽഫെയർ) സജീവ് നാരായണൻ, ബാത്തർ വൈക്കം, റെജി കൊരുത് എന്നിവരെല്ലാം ഉമ്മൻചാണ്ടിയുമായി പല സമയങ്ങളിൽ ഇടപെട്ട നിരവധി കാര്യങ്ങൾ ഓർത്തുകൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി.
/sathyam/media/media_files/img-20240720-wa0043.jpg)
കുവൈറ്റിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നൂറ്കണക്കിന് ആളുകൾ പങ്കെടുത്ത സമ്മേളനത്തിൽ പുഷ്പാർച്ചനയും പായസ സദ്യയും നടന്നു. ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മറ്റി സെക്രട്ടറിമാരായ നിസ്സാം എം.എ സ്വാഗതവും ജോയ് കരവാളൂർ നന്ദിയും സുരേഷ് മാത്തൂർ സമ്മേളനവും നിയന്ത്രിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us