/sathyam/media/media_files/7H5ylyJIrt3ythKzyFwy.jpg)
കുവൈറ്റ് : നിരന്തരമായി മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കുകയും പകരം സംവിധാനങ്ങൾ ഏർപ്പടുത്താതിരിക്കുകയും ചെയ്യുന്ന എയർ ഇന്ത്യ എക്സ്പ്രെസ്സിൻറെയും, അതുപോലെ, കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ അപര്യപ്തത പരിഹരിക്കുന്നതിൽ നിസ്സംഗത മനോഭാവം പുലർത്തുന്ന സംസ്ഥാന വിദ്യഭ്യാസ വകുപ്പിൻറെയും സമീപനം പ്രതിഷേധാർഹമാണെന്ന് കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രഥമ പ്രവർത്തക സമിതി യോഗം പ്രമേയം പാസ്സാക്കി.
പ്രസിഡണ്ട് അസീസ് തിക്കോടിയുടെ അധ്യക്ഷതയിൽ മെട്രോ മെഡിക്കൽ കോർപറേറ്റ് ഹാളിൽ നടന്ന യോഗം സംസ്ഥാന പ്രസിഡണ്ട് നാസർ മശ്ഹൂർ തങ്ങൾ ഉൽഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്, ഭാരവാഹികളായ റഹൂഫ് മശ്ഹൂർ തങ്ങൾ, എം ആർ നാസർ, ശാഹുൽ ബേപ്പൂർ, എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്നു. ജില്ലാ ഭാരവാഹികളായ സമീർ തിക്കോടി, സാദിഖ് ടി വി , എന്നിവർ സെക്യൂരിറ്റി സ്‌കീം, മെമ്പർഷിപ് ക്യാമ്പയിൻ എന്നിവയെ കുറിച്ച് വിശദീകരിക്കുകയുണ്ടായി.
വിവിധ മണ്ഡലം ഭാരവാഹികൾ ചർച്ചകൾക്ക് നേതൃത്വം നൽകി. കാലികമായ സംഘടനാ പ്രവർത്തനങ്ങൾ ഊർജ്വസ്വലമാക്കാനും അതുപോലെതന്നെ നൂതനമായ പുതിയ പദ്ധതികൾ ആവിഷ്കരിക്കുവാനും മണ്ഡലം നേതാക്കൾ നടത്തിയ ചർച്ചകളിൽ അഭിപ്രായപ്പെട്ടു.
സെക്രട്ടറി സുഹൈൽ നൂറാംതോട്, വൈസ് പ്രസിഡണ്ട് അലി അക്ബർ കറുത്തേടത്ത് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ടി വി ലത്തീഫിൻറെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ അത്തോളി സ്വാഗതവും, വൈസ് പ്രസിഡണ്ട് അലി അക്ബർ കറുത്തേടത്ത് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us