/sathyam/media/media_files/sBzZWaij3JzfoCOEHOjC.jpeg)
കുവൈത്ത് സിറ്റി: കുവൈത്തിൽ ഫോൺ വിളിക്കുന്ന ആളുടെ ഫോൺ നമ്പറിനൊടൊപ്പം ഇനി സ്‌ക്രീനിൽ പേരും തെളിയും. കുവൈത്ത് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സിഐടിസി)ആണ് "കഷെഫ്" എന്ന പേരിലുള്ള പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
ഇത് പ്രകാരം കോൾ സ്വീകർത്താവിന് വിളിക്കുന്നയാളുടെ നമ്പറിനൊപ്പം സ്‌ക്രീനിൽ പേരും കാണാൻ കഴിയും. പുതിയ സേവനം രാജ്യത്തെ എല്ലാ മൊബൈൽ ലാൻഡ് ലൈനുകളിലും ലഭ്യമാകും.
പ്രാദേശിക ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുമായും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും സഹകരിച്ചാണ് സേവനം തയ്യാറാക്കിയതെന്ന് അതോറിറ്റി പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ,പൊതു മേഖല സ്ഥാപനങ്ങളിൽ നിന്നും , ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളിലെ കോളർ നെയിം ഐഡൻ്റിഫിക്കേഷൻ ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വരുന്ന എല്ലാ കോളുകളുടെയും വിവരങ്ങൾ മാത്രമേ ഉപഭോക്താക്കൾക്ക് ലഭ്യമാകുക.
സർക്കാർ സ്ഥാപനങ്ങളുടെയും ബാങ്കുകൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും പേരിൽ ഫോൺ ചെയ്ത് തട്ടിപ്പുകൾ നടത്തുന്നത് തടയുവാൻ ലക്ഷ്യമിട്ടു കൊണ്ടാണ് പുതിയ സേവനം പുറത്തിറക്കിയിരിക്കുന്നത്. എങ്കിലും ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്‌വേഡുകൾ, ഒ ടി പി നമ്പർ മുതലായ വിവരങ്ങൾ ആർക്കും കൈമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us