New Update
/sathyam/media/media_files/YxcqDthj3MeYC7N1kdQ9.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിൽ 80 കിലോഗ്രാം മെത്തയുമായി രണ്ട് ഏഷ്യക്കാർ അറസ്റ്റിൽ. ആൻ്റി നാർക്കോട്ടിക് ഉദ്യോഗസ്ഥരാണ് കരിഞ്ചന്തയിൽ 1,000,000 കുവൈറ്റ് ദിനാർ വിലമതിക്കുന്ന 80 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് പിടിച്ചെടുത്തത്.
Advertisment
നേരത്തെ കുവൈറ്റിൽ അറസ്റ്റിലായി ജയിൽശിക്ഷ അനുഭവിക്കുകയും നാടുകടത്തുകയും ചെയ്ത ഒരു പാകിസ്ഥാൻ ഡീലർ പാകിസ്ഥാനിൽ നിന്നുള്ള കള്ളക്കടത്തും പ്രമോഷൻ ഓപ്പറേഷനുകളും നടത്തിയിരുന്നതായി രണ്ട് പ്രതികളും സമ്മതിച്ചു.
പിടികൂടിയ മയക്കുമരുന്ന് സഹിതം പ്രതികളെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയം ഊർജിതമാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us