സീതാറാം യെച്ചൂരിയുടെ വേർപാട് ഇടത് മതേതര ജനാധിപത്യ കൂട്ടായ്മകൾക്ക് തീരാ നഷ്ടം: കേരള അസോസിയേഷൻ കുവൈറ്റ്

New Update
sitaram yechuri-3

കുവൈറ്റ്: സീതാറാം യെച്ചൂരിയുടെ വേർപാട് രാജ്യത്തെ ഇടത് മതേതര ജനാധിപത്യ കൂട്ടായ്മകൾക്ക് തീരാ നഷ്ടമാണെന്ന് കേരള അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു.

Advertisment

വിദ്യർത്ഥി കാലഘട്ടം മുതൽ രാജ്യത്തിൻറെ പൊതു ഇടങ്ങളിൽ നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. രാജ്യം മത വർഗീയ ശക്തികളുടെ കൈ പിടിയിൽ അമരുമ്പോൾ പുതിയ മതേതര ഇടതുപക്ഷ ബദലുകൾക്കു നേതൃത്വപരമായ പങ്ക് വഹിക്കാൻ സീതാറാം യെച്ചൂരിക്ക് സാധിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് കാരിലെ പാർലിമെന്ററി വ്യാമോഹങ്ങൾക്കും ധൂർത്തിനും എതിരെ ശബ്ദിച്ച കമ്മ്യൂണിസ്റ്റ് പോരാളിയെയാണ് നഷ്ടപ്പെട്ടതെന്ന് കേരള അസോസിയേഷൻ എക്സിക്യൂട്ടീവ് പത്ര കുറിപ്പിലൂടെ ഓർമിപ്പിച്ചു.

Advertisment