കുവൈറ്റിൽ കള്ളപ്പണം വെളുപ്പിക്കൽ തടയാൻ വാഹനങ്ങളുടെ പണമിടപാട് നിരോധിച്ചു; പുതിയ തീരുമാനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

New Update
G

കുവൈറ്റ്‌: കുവൈറ്റിൽ കള്ളപ്പണം വെളുപ്പിക്കലും സാമ്പത്തിക കുറ്റകൃത്യങ്ങളും ചെറുക്കുന്നതിന് വാഹനങ്ങളുടെ പണമിടപാട് നിരോധിക്കാൻ ഒരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം. നിയമം 2024 ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.

Advertisment

ഇതോടെ എല്ലാ വാഹന ഇടപാടുകളും ബാങ്കിംഗ് ചാനലുകൾ വഴി നടത്തണം. ഫണ്ടുകളുടെ ഉറവിടം കണ്ടെത്താനും അവയുടെ നിയമസാധുത ഉറപ്പാക്കാനും പുതിയ തീരുമാനം ഗുണകരമാകും. തീരുമാനം പാലിച്ചില്ലെങ്കിൽ കനത്ത പിഴയും ഈടാക്കും.

സമ്പദ്‌വ്യവസ്ഥയും രാജ്യത്തിൻ്റെ അന്തർദേശീയ പ്രശസ്തിയും സംരക്ഷിക്കുന്നതിനാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. 

Advertisment