New Update
/sathyam/media/media_files/img-20240918-wa0060.jpg)
കുവൈറ്റ്: കുവൈത്തിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ്‌ക്ലബ് കുവൈത്ത് ഓണാഘോഷം വർണാഭമായി. ഫർവാനിയ ഷെഫ് നൗഷാദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് സുജിത് സുരേഷൻ അധ്യക്ഷത വഹിച്ചു.
Advertisment
ജനറൽ സെക്രട്ടറി സലിം കോട്ടയിൽ ആമുഖപ്രസംഗം നടത്തി. മുതിർന്ന അംഗം കൃഷ്ണൻ കടലുണ്ടി ഓണസന്ദേശം നൽകി. മുൻ ഭാരവാഹികളായ ടി വി ഹിക്മത്ത്, മുനീർ അഹമ്മദ്, അനിൽ നമ്പ്യാർ, സത്താർ കുന്നിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
/sathyam/media/media_files/img-20240918-wa0062.jpg)
എ അസ്ലം, അബ്ദുൽ റസാഖ് കുമരനല്ലൂർ, ഷാജഹാൻ, രഘു പേരാമ്പ്ര, അസീസ് തിക്കോടി, നിജാസ് കാസിം, തുടങ്ങിയവർ സംബന്ധിച്ചു. കുവൈത്തിലെ ഗായകൻ റാഫി കാലിക്കറ്റിൻ്റെ പാട്ടുകളും ഓണക്കളികളും പരിപാടിക്ക് മാറ്റ് കൂട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us