അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ് ഷിബു പോളിന് യാത്രയയപ്പ് നൽകി

New Update
V

കുവൈറ്റ്: പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അപ്പക് അബ്ബാസിയ ഏരിയ സജീവ അംഗവും, കമ്മറ്റി അംഗവും, അപ്പക്ക് ഓഡിറ്ററുമായിരുന്ന ഷിബു പോൾ പൈനാടത്തിനും കുടുംബത്തിനും അങ്കമാലി പ്രവാസി അസോസിയേഷന്റെയും മാനേജിങ് കമ്മിറ്റിയുടെയും പേരില്‍ യാത്രയയപ്പ് നൽകി. 

Advertisment

പ്രസിഡന്റ് ജിമ്മി ആന്റണി അപ്പക് മൊമന്റോ ഷിബു പോൾ പൈനടത്ത് ഫാമിലിക് നൽകുകയും ആശംസകൾ നേരുകയും ചെയ്തു. യോഗത്തിൽ ജനറൽ സെക്രട്ടറി ജിന്റോ വർഗീസ്, ട്രഷർ സജീവ് പോൾ, അഡ്വൈസറി ചെയർ ഡെന്നിസ് ജോസഫ്, മാനേജിങ് കമ്മിറ്റി മെംബേഴ്സ് എന്നിവര്‍ ആശംസകൾ അറിയിച്ചു.

അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ചെയ്തു തന്നിരുന്ന എല്ലാ സഹകരണങ്ങൾക്കും സേവനങ്ങൾക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ആദരിക്കുകയും ചെയ്തു.

Advertisment