കുവൈറ്റിൽ മാർ തേവോദോസിയോസ്‌ ജന്മശതാബ്ദിയോടനുബന്ധിച്ച്‌ പ്രസംഗ മത്സരം സംഘടിപ്പിച്ചു

New Update

കുവൈറ്റ്‌ : മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാ പ്പോലീത്തായായിരുന്ന ഭാഗ്യസ്മരണാർഹനായ ഡോ. സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ തിരുമേനിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌ കുവൈറ്റ്‌ സോണിലെ ഓർത്തഡോക്സ്‌ ദേവാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്‌ സോണൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

Advertisment

publive-image

മാർ തേവോദോസിയോസ് തിരുമേനിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ നേതൃത്വത്തിൽ ഒക്ടോബർ മാസം 4-‍ാം തീയതി വൈകുന്നേരം നാഷണൽ ഇവഞ്ചലിക്കൽ ദേവാലയത്തിലെ കെ.ടി.എം.എം.സി.സി. ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ നിർവ്വഹിച്ചു.

ajay devagan kalyan

ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ സ്വാഗതവും, സെക്രട്ടറി ബിനു ബെന്ന്യാം നന്ദിയും അർപ്പിച്ചു. മഹാ ഇടവക സഹവികാരി റവ. ഫാ. മാത്യൂ തോമസ്, ജെയിംസ് ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. മത്സര ക്രമീകരണങ്ങൾക്ക് കൺവീനർ ജോജി പി. ജോൺ, ജോയിന്റ് കൺവീനേർസ് ബ്ലസൻ സ്ക്കറിയാ, ടോണി ജോസഫ് എന്നിവർ നേതൃത്വം നൽകി.

publive-image

ജൂനിയർ വിഭാഗത്തിൽ ലയാ ബിനു (മഹാ ഇടവക) ഒന്നാം സ്ഥാനവും എഡ്നാ ആൻ ബിജു (മഹാ ഇടവക) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ റെബേക്കാ എലിസബത്ത്‌ ജെയിംസ്‌ (മഹാ ഇടവക) ഒന്നാം സ്ഥാനവും, അജോയ്‌ ജേക്കബ്‌ ജോർജ്ജ്‌ (സെന്റ്‌ സ്റ്റീഫൻസ്‌ ഇടവക) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഫാ. ഡോ. ബിജു പാറയ്ക്കൽ, ഫാ. മാത്യൂ തോമസ്‌, ജെയിംസ്‌ ജോർജ്ജ്‌ എന്നിവർ വിധികർത്താക്കളായിരുന്നു.

Advertisment