/sathyam/media/media_files/55JzClKF2gjnLZ2vBroq.jpg)
കുവൈറ്റ്: പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) പാലക്കാടൻ മേള 2024 എന്ന പേരിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടി. വ്യാഴാഴ്ച വൈകിട്ട് നടന്ന പൂക്കള മത്സരത്തോടു കൂടിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
/sathyam/media/media_files/img-20241006-wa0091.jpg)
തുടർന്ന് പൽപക് പ്രസിഡൻ്റ സക്കീർ പുതുനഗരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഫിനീക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ സുനിൽ പരകപാടത്ത് ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
/sathyam/media/media_files/img-20241006-wa0089.jpg)
പൽപക് വനിതാ വേദിയുടെ നേതൃത്വത്തിൽ നൂറോളം വനിതകൾ ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിര ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി
പോഗ്രാം കൺവീനർ പി എൻ കുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ ശ്രീലങ്കൻ എയർലൈൻസ് മാനേജർ ഡിമിത്ര ഡെ അൽവിസ് മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി പ്രേംരാജ്, സുരേഷ് പുളിക്കൽ, ജിജു മാത്യു, സുഷമ , രാജി മാവത്ത്, കുമാരി അനാമിക അപ്പുക്കുട്ടൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ രാജേഷ് കുമാർ നന്ദി പ്രകാശനം നടത്തി. വിഭവസമൃദ്ധമായ ഓണസദ്യയും പാലക്കാടൻ മേളയുടെ ഭാഗമായി ഉണ്ടായിരുന്നു.
/sathyam/media/media_files/img-20241006-wa0092.jpg)
മറ്റുകൂട്ടാൻ ഗാനമേളയും
പൽപക് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും, ഐഡിയ സ്റ്റാർ സിംഗർ വിഷ്ണുദാസ്, വിജയ് ടിവി സൂപ്പർ സ്റ്റാർ റണ്ണറപ്പ്, തമിഴ്, തെലുങ്ക് സിനിമകളിൽ നിരവധി ഗാനങ്ങളും ആലപിച്ച കുമാരി അശ്വതിരാജ് എന്നിവർ നേതൃത്വം നൽകിയ ഗാനമേളയും ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. വൈകുന്നേരം 6 മണിയോടെ പരിപാടികൾക്ക് തിരശ്ശീല വീണു.
/sathyam/media/media_files/img-20241006-wa0088.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us