കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് വിലക്ക്; ഗതാഗത നിയമ ലംഘനങ്ങൾക്ക് കടുത്ത പിഴയും ഈടാക്കും

New Update
kuwait traffic violation

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിൽ അധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി. നിർദിഷ്ട ഗതാഗത നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Advertisment

അതേ സമയം അടുത്ത ആഴ്ച ചേരുന്ന മന്ത്രി സഭാ യോഗത്തിൽ അവതരിപ്പിക്കുന്ന കരട് നിയമത്തിൽ ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് എതിരെ കർശനമായ ശിക്ഷകളും പിഴകളുമാണ് വ്യവസ്ഥ ചെയ്യുന്നത്.

രാജ്യത്ത് പ്രതിദിനം ശരാശരി 300 വാഹനപകടങ്ങളാണ് രേഖപ്പെടുത്തുന്നത്. ഇവയിൽ 90 ശതമാനവും അശ്രദ്ധയോടെ ഡ്രൈവിങ് ചെയ്യുന്നത് മൂലമാണ് സംഭവിക്കുന്നത്. ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് എതിരെ 75 ദിനാർ പിഴ ചുമത്തമെന്നാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

സീറ്റ് ബെൽറ്റ്‌ ധരിക്കാതെ ഡ്രൈവിങ് ചെയ്യുന്നവർക്കെതിരെ 30 ദിനാറും, നിരോധിത സ്ഥലങ്ങളിൽ പാർക്കിംഗ് ചെയ്യുന്നവർക്കെതിരെ 15 ദിനാറും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിനു 150 ദിനാറുമാണ് പിഴ ചുമത്തുക.

ചുവപ്പ് സിഗ്നൽ മറികടക്കൽ, മത്സരയോട്ടം മുതലായ നിയമ ലംഘനങ്ങൾക്ക് 150 ദിനാർ പിഴ ചുമത്തുവാനും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. റോഡുകളിൽ വാഹനാഭ്യാസ പ്രകടനം നടത്തുന്നവർക്ക് എതിരെ പിഴയും ജയിൽ ശിക്ഷക്കും പുറമെ നിശ്ചിത കാലയളവിലേക്ക് നിർബന്ധിത സാമൂഹിക സേവനങ്ങൾക്ക് നിയോഗിക്കുവാനും പുതിയ നിയമത്തിൽ ആവശ്യപ്പെടുന്നു.

അടുത്ത ആഴ്ച ചേരുന്ന മന്ത്രി സഭാ യോഗത്തിൽ അവതരിപ്പിക്കുന്ന കരട് നിയമം മന്ത്രി സഭയുടെയും അമീറിന്റെയും അംഗീകാരം ലഭിച്ച ഉടൻ പ്രാബല്യത്തിൽ വരും.

Advertisment