/sathyam/media/media_files/2024/11/12/img-20241112-wa0084.jpg)
കുവൈറ്റ്: കുവൈറ്റില്‍ രണ്ടു ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് അത്യുജ്ജ്വല സ്വീകരണം നല്‍കി എസ്എംസിഎ കുവൈറ്റ്.
അപ്പോസ്‌തോലിക് വികാരിയറ്റ് ഓഫ് നോര്‍ത്തേണ്‍ അറേബ്യയുടെ ബിഷപ്പ് അഭിവന്ദ്യ ആള്‍ഡോ ബറാര്‍ ഡിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ വലിയ പിതാവ് കുവൈറ്റില്‍ സന്ദര്‍ശനത്തിന് എത്തിയത്.
അഭിവന്ദ്യ തട്ടില്‍ പിതാവിന് ഒപ്പം സെക്രട്ടറി ഫാദര്‍ മാത്യു തുരുത്തിപ്പള്ളി, സീറോ മലബാര്‍ മൈഗ്രേന്‍സ് കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ഫ്രാന്‍സിസ് ഇലവുത്തിങ്കല്‍ എന്നിവരുമുണ്ടായിരുന്നു.
ഇന്ന് വൈകിട്ട് അബ്ബാസിയ ഇടവകയിലും അഹമ്മദി ദേവാലയത്തിലും നാളെ സിറ്റി കോ കത്തീഡ്രല്‍ ദേവാലയത്തിലും സാല്‍മിയ ദേവാലയത്തിലും മാര്‍ റാഫേല്‍ത്തട്ടില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും.
/sathyam/media/media_files/2024/11/12/img-20241112-wa0085.jpg)
ഇന്ന് അഹമ്മദി ദേവാലയത്തില്‍ പിതാവിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും നാളെ വൈകിട്ട് 7 മണിക്ക് സിറ്റി കോ കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്.
നാളെ രാവിലെ അദ്ദേഹം കുവൈറ്റ് വത്തിക്കാന്‍ എംബസിയിലെത്തി വത്തിക്കാന്‍ അംബാസിഡര്‍ നൂണ്‍ഷിയോ ആര്‍ച്ച് ബിഷപ്പ് യൂജിന്‍ മാര്‍ട്ടിന്‍ ന്യൂ ജെന്റുമായി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് പതിനാലിന് കുവൈറ്റില്‍ നിന്ന് അദ്ദേഹം ബഹറിനിലേക്ക് യാത്ര തിരിക്കും.
എസ്എംസിഎ കുവൈറ്റ് പ്രസിഡന്റ് ഡെന്നി തോമസ്, സെക്രട്ടറി ജോർജ് ജോസഫ് , തോമസ് മുണ്ടിയാനി, ബിജു എന്നമ്പാറ, ഫ്രാൻസിസ് പോൾ, ടോമി സിറിയക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us