കുവൈറ്റിൽ കുരുന്നുകൾക്ക് അക്ഷര നക്ഷത്ര ലോകത്തിന്റെ വാതിൽ തുറന്ന് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവാ

New Update
G

കുവൈറ്റ് സിറ്റി: കുവൈറ്റ് മലങ്കര റീത്തു മൂവ്മെന്റിന്റെ വിളവുത്സവ, പേൾ ജൂബിലി സമാപനത്തോടനുബന്ധിച്ചു ആദ്യാക്ഷരം കുറിക്കാൻ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങൾക്ക്, മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ധ്യ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവാ അക്ഷര നക്ഷത്ര ലോകത്തിന്റെ വാതിൽ തുറന്നുകൊടുത്തു.

Advertisment

കെ.എം.ആർ.എം ഓഫീസിൽ കൂടിയ അക്ഷരമാരി സമ്മേളനത്തിൽ കെ.എം.ആർ.എം അൽമിയ പിതാവ് റെവ.ഡോ.തോമസ് കാഞ്ഞിരമുകളിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എം.ആർ.എം ജനറൽ സെക്രട്ടറി ബിനു കെ.ജോൺ, ട്രഷറാർ റാണ വര്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പ്രോഗ്രാം കോർഡിനേറ്ററും അഹമ്മദി ഏരിയ പ്രെസിഡന്റുമായ ഷാരോൺ തരകൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുകയും വന്നു ചേർന്ന എല്ലാവര്ക്കും നന്ദി പറയുകയും ചെയ്തു.

Advertisment