New Update
/sathyam/media/media_files/2024/11/22/AvzamIcwfR6C17yYDefx.jpg)
കുവൈറ്റ് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തൃശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്താ കുവൈറ്റിൽ എത്തിച്ചേർന്നു.
Advertisment
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആദ്യഫല പ്പെരുന്നാളിനു മുഖ്യാതിഥിയായി എത്തിച്ചേർന്ന മെത്രാപ്പോലീത്തക്ക് കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മളമായ വരവേൽപ് നൽകി.
ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ. ഫാ. തോമസ് മാത്യൂ, മഹാ ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ-കൺവീനർ ഷാജി വർഗീസ്, ആദ്യഫലപ്പെരുന്നാൾ കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us