കുവൈറ്റ് സിറ്റി: ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോകസഭാ മണ്ഡലത്തിൽ പ്രിയങ്കരിയായ പ്രിയങ്കാ ഗാന്ധിയുടെ വമ്പിച്ച വിജയത്തിലും പാലക്കാട് നിയോജക മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉജ്വല വിജയത്തിലും അതുപോലെ ചേലക്കര നിയോജകമണ്ഡലത്തിൽ രമ്യ ഹരിദാസിന്റെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിലും ആഹ്ലാദം പങ്കിട്ടുകൊണ്ട് ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ആഘോഷിച്ചു.
ഒഐസിസി ഓഫീസിൽ വെച്ച് നടന്ന ആഘോഷ പരിപാടിയിൽ നാഷണൽ കമ്മറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ ഉത്ഘാടനം നിർവഹിച്ചു. നാഷണൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ സ്വാഗതവും നിസ്സാം തിരുവനന്തപുരം നന്ദിയും പറഞ്ഞു.
ഒഐസിസി നാഷണൽ കമ്മറ്റി സെക്രട്ടറി ജോയ് കരവാളൂർ, ഒഐസിസി നേതാക്കളായ കൃഷ്ണൻ കടലുണ്ടി, വിപിൻ മങ്ങാട്, അലക്സ് മാനന്തവാടി, ഇസ്മയിൽ പാലക്കാട്, മാണി പി ചാക്കോ, എബി പത്തനംതിട്ട, ലിപിൻ മുഴക്കുന്ന് , സൂരജ് കണ്ണൻ, ചിന്നു റോയ്, രാമകൃഷ്ണൻ കല്ലാർ എന്നിവർ ആശംസകൾ അറിയിച്ചു.
ഒഐസിസി ജില്ലാ പ്രതിനിധികൾ, പോഷക സംഘടനാ പ്രതിനിധികൾ, യൂത്ത് വിങ് പ്രവർത്തകർ സംബന്ധിച്ചു.