Advertisment

മാംഗോ ഹൈപ്പർ പ്രവാസി വെൽഫെയർ കുവൈത്ത് കേരളോത്സവം സീസൺ 3ക്ക് ഉജ്ജ്വല പരിസമാപ്തി

New Update

കുവൈറ്റ്: അബ്ബാസിയ ആസ്പയർ ഇന്ത്യ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് രാവിലെ 8 മണി മുതൽ രാത്രി 10 വരെ 10 ഓളം വേദികളിലായി വിവിധ പ്രായ പരിധിയിലുള്ള കുട്ടികൾക്കും, പുരുഷന്മാർക്കും സ്ത്രീകൾക്കുമായി  70 ഓളം ഇനങ്ങളിൽ  മത്സരങ്ങൾ അരങ്ങേറി.

Advertisment

വൈവിധ്യമാര്‍ന്ന കലാ വൈജ്ഞാനിക മത്സരങ്ങള്‍  കുവൈത്തിലെ കലാകാരന്മാർക്കും കലാസ്വാദകർക്കും മറക്കാൻ പറ്റാത്ത അനുഭവമായി. അബ്ബാസിയ, ഫർവാനിയ ഫഹാഹീൽ,സാൽമിയ എന്നീ നാലു സോണുകളുടെ കീഴിൽ ആയിരത്തോളം മത്സരാർത്ഥികളാണ് കേരളോൽസവത്തിൽ പങ്കെടുത്തത്.

publive-image

വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഫർവാനിയ സോൺ ചാമ്പ്യൻമാരായി. മുൻ ചാമ്പ്യൻമാരായ  അബ്ബാസിയയാണ് റണ്ണർ അപ്പ്. കുവൈറ്റിലെ കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വിധി കർത്താക്കളായി. വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ കേന്ദ്ര പ്രസിഡന്റ് ലായിക് അഹ്‌മദ് അധ്യക്ഷത വഹിച്ചു. പ്രശസ്ത നടിയും, ഗായികയും WCC സ്ഥാപഗാൻഗവുമായ രമ്യാനമ്പീശൻ  മുഖ്യാതിഥി ആയിരുന്നു.

publive-image

മാംഗോ ഹൈപ്പർ എം. ഡി. റഫീഖ് അഹ്‌മദ്‌ ശിഫ അൽ ജസീറ എം ഡി അസീം സേട്ട് 
സുലൈമാൻ, മുറാനോ ബേക്സ്  എം. ഡി അബുസലിം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും കൺവീനർ നയീം ചാലാട്ട് നന്ദി പറഞ്ഞു.

Advertisment