കുവൈറ്റ്: തടവുകാരുമായുള്ള കൈമാറ്റ കരാർ പ്രകാരം 32 ശ്രീലങ്കൻ തടവുകാരെ കുവൈത്ത് സെൻട്രൽ ജയിലിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് പദ്ധതിയിടുന്നു.
വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട തടവുകാരെ കുവൈറ്റ് എയർഫോഴ്‌സ് സൈനിക വിമാനത്തിൽ ഒരു സുരക്ഷാ സംഘത്തിൻ്റെ അകമ്പടിയോടെ കൊണ്ടുപോകുകയും ശ്രീലങ്കൻ അധികാരികൾക്ക് കൈമാറുകയും ചെയ്യും.
കുവൈറ്റിലെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനും നീതിന്യായ ഭരണം കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഈ നീക്കമെന്നുമാണ് വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തത്.
വരും ദിവസങ്ങളിൽ കുറ്റവാളികളെ കൈമാറൽ ഉടമ്പടികളുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് കുറ്റവാളികളെ കൈമാറുമെന്നാണ് സൂചന.