കുവൈറ്റ്: കുവൈറ്റ് ആഭ്യന്തര മന്ത്രാലയം റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് നവംബർ 17 മുതൽ 21 വരെയുള്ള കാലയളവിൽ റെസിഡൻസി, ലേബർ നിയമങ്ങൾ ലംഘിച്ച 396 പേരെ അറസ്റ്റ് ചെയ്യുകയും 568 പേരെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്തു.
രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ സുരക്ഷാ കാമ്പെയ്‌നുകൾ ശക്തമാക്കുന്നത് തുടരുമെന്നും റെസിഡൻസി നിയമം ലംഘിക്കുന്ന ആരെയും പിന്തുടരുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. ഉത്തരവാദിത്തത്തിൽ തൊഴിലാളിയും തൊഴിലുടമയും ഒരുപോലെ ഉൾപ്പെടുന്നുവെന്ന് ഊന്നിപ്പറഞ്ഞു.