Advertisment

കുവൈറ്റിലെ പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി നടപ്പിലാക്കുന്ന പ്രവാസിമിത്രം സ്കോളർഷിപ്പ് സമ്മാനിച്ചു

New Update

കുവൈത്ത്‌: കുവൈത്ത്‌ കേരള പ്രവാസി മിത്രം, പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി നടപ്പിലാക്കുന്ന പ്രവാസിമിത്രം സ്കോളർഷിപ്പ് സമ്മാനിച്ചു. ഫർവാനിയയിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ അവാർഡിനർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.

Advertisment

ഭാവിതലമുറയുടെ ഉന്നമനത്തിനായി സാമൂഹ്യ, സംസ്‌കാരിക സംഘടനകൾക്ക് നടത്തുവാൻ കഴിയുന്ന ഏറ്റവും മികച്ച സേവനമാണ് വിദ്യാഭാസ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളെന്നു മുനവ്വറലി തങ്ങൾ പറഞ്ഞു.

publive-image

സാമ്പത്തിക പരാധീനത കാരണം മിടുക്കരായ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള ശ്രദ്ധയും പ്രവർത്തനവും സർക്കാരിനൊപ്പം തന്നെ സാമൂഹ്യ സംഘടനകളും നിർവഹിച്ചു കൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസിമിത്രം പ്രസിഡന്റ് വി. കെ അബ്ദുൽ ഗഫൂർ ചടങ്ങിൽ അദ്യക്ഷത വഹിച്ചു. പ്രവാസിമിത്രം പ്രൊജക്റ്റ് ഡയറക്ടർമാരായ ഹംസ മുസ്തഫ, സി ഫിറോസ്, ജനറൽ സെക്രട്ടറി കെ.സി. ഗഫൂർ, കെ ഒ  മൊയ്‌ദു, കെ.വി മുസ്തഫ, അർഷദ് ഷെരീഫ്, വി അബ്ദുൽകരീം, അക്‌ബർ വയനാട് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

Advertisment