Advertisment

കുവൈത്തിലെ മയക്കുമരുന്ന് വേട്ടയിൽ പിടികൂടിയത് 5 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ, രണ്ട് പേർ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
s

കുവൈറ്റ്: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട.  5 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു. രണ്ട് പൗരന്മാരെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ  ക്രിമിനൽ സെക്യൂരിറ്റി സെക്ടർ. 

Advertisment

മയക്ക് മരുന്ന് ദുരുപയോഗത്തെ ചെറുക്കുന്നതിനും അതിൻ്റെ ഉറവിടങ്ങൾ ഇല്ലാതാക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ പദ്ധതികളുടെ ഭാഗമായി സൂക്ഷ്മമായ നിരീക്ഷണത്തിനും തീവ്രമായ അന്വേഷണങ്ങൾക്കും ശേഷമാണ് പ്രതികളെ പിടികൂടിയതെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് അനധികൃത വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ഉണ്ടെങ്കിൽ എമർജൻസി ഹോട്ട്‌ലൈൻ (112) അല്ലെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിൻ്റെ ഹോട്ട്‌ലൈൻ (1884141) വഴി അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചു

Advertisment