കുവൈറ്റ്: കുവൈറ്റിലെ എറണാകുളം ജില്ലാകൂട്ടായ്മയായ ഇ. ഡി.എ, കുവൈറ്റ് 'വിന്റർ കാസ്റ്റ്ലെ 2k24' എന്ന പേരിൽ നവംബർ മാസത്തിൽ രണ്ടു ദിവസങ്ങളിലായി ഖൈറാനിൽ വച്ച് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഈ വർഷത്തെ പിക്നിക് അവിസ്മരനീയമായി.
പ്രവാസജീവിതത്തിലെ എല്ലാ തിരക്കുകളും മാറ്റിവച്ച് ഈ രണ്ടു ദിവസം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ നൂറിലേറെ കുടുംബങ്ങൾ അവിടെ എത്തിച്ചേർന്നു. സോണിയ ജോബിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പിക്നിക്, ഇ ഡി എ പ്രസിഡന്റ് വർഗീസ് പോൾ ഔദ്യോഗികമായി ഉൽഘാടനം ചെയ്തു.
ഇ ഡി എ ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് അവിടെ വന്നു കൂടിയ എല്ലാവരെയും സ്വാഗതം ചെയ്യുകയും ഇ ഡി എ ട്രെഷറർ പ്രിൻസ് ബേബി, ജനറൽ കോർഡിനേറ്റർ പ്രവീൺ മാടശ്ശേരി,
വനിതാവേദി ചെയർ പേഴ്സൺ തെരേസ ആന്റണി, ഇ ഡി എ രക്ഷാധികാരി ജിനോ എം കെ, ബാലവേദി സെക്രട്ടറി ഹെലൻ മരിയ ജോബി എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
പിക്നിക്കിന് കൊഴുപ്പേക്കുവാൻ 'സരിഗമപ' ട്രൂപ്പിന്റെ തകർപ്പൻ ഗാനമേളയും, കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കും വിധത്തിലുള്ള വളരെ വ്യത്യസ്തമായ കലാകായിക പരിപാടികൾ - പ്രോഗ്രാം കൺവീനർ ജിൻസി ചെറിയാൻ, സ്പോർട്സ് കൺവീനർ ഷാജിനി അജി, ആർട്സ് കൺവീനർ ഷീബ പെയ്റ്റൺ എന്നിവരുടെ നേതൃത്വത്തിലും നടത്തപ്പെട്ടു.
ശിശുദിനത്തിന്റെ അന്നേ ദിവസം നടത്തിയ കൊച്ചു കുട്ടികളുടെ പ്രഛന്നവേഷ പ്രദർശനം പരിപാടിയുടെ പ്രത്യേക ആകർഷണമായിരുന്നു. ഈ രണ്ടു ദിവസങ്ങളിലുമായി, ഫുഡ് കൺവീനർ ശ്രീമതി. ഷൈനി തങ്കച്ചന്റെ മേൽനോട്ടത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവിരുന്നും ഏവർക്കും ആസ്വാദ്യകരമായിരുന്നു.
വിന്റർ കാസ്റ്റ്ലെ 2k24 വിജയകരമാക്കുവാൻ പരിശ്രമിച്ച യൂണിറ്റ് കൺവീനർമാരായ പീറ്റർ കെ മാത്യു, ജോളി ജോർജ്, ബാബുരാജ്, ഫ്രാൻസിസ് എന്നിവർക്കും, മറ്റു കമ്മിറ്റി അംഗങ്ങൾക്കും, സംഭാവന നൽകിയവർക്കും, അവിടെ വന്നുചേർന്ന ഇ ഡി എ കുടുംബാംഗങ്ങൾക്കും സോണിയ ജോബി നന്ദി സമർപ്പിച്ചു.