കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ താമസ നിയമത്തിന് അമീരിയുടെ അംഗീകാരം. 60 വർഷത്തിനിടെ ഇത് ആദ്യമായാണ് വിദേശികളുടെ താമസ നിയമത്തിൽ ഭേദഗതി വരുത്തുന്നത്. 7 അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ താമസ നിയമം പ്രാബല്യത്തിൽ വരിക.
പുതിയ താമസ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെ:
* വിദേശികൾക്ക് കുട്ടി ജനിച്ചാൽ എത്രയും വേഗം ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ റെജിസ്റ്ററേഷൻ നടപടികൾ പൂർത്തിയാക്കണം. അല്ലാത്ത പക്ഷം നാല് മാസത്തിനകം രാജ്യം വിടെണ്ടതാണ്.
* ഗാർഹിക വിസയിൽ ജോലി ചെയ്യുന്നവർ രാജ്യത്തിന് പുറത്ത് 4 മാസത്തിൽ അധികം കഴിയാൻ പാടുള്ളതല്ല. പ്രത്യേക സാഹചര്യങ്ങളിൽ ഇതിനായി ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് മുൻ കൂർ അനുമതി വാങ്ങണം.
* വിദേശികളുടെ താമസ രേഖ കാലാവധി പരമാവധി അഞ്ചു വർഷം ആയിരിക്കും. നിക്ഷേക വിസയിലുള്ളവർക്ക് 10 വർഷം വരെ താമസ രേഖ അനുവദിക്കും.
* സന്ദർശക വിസയുടെ കാലാവധി പരമാവധി 3 മാസം ആയിരിക്കും. കാലാവധി കഴിഞ്ഞാൽ സന്ദർശകൻ ഉടൻ തന്നെ രാജ്യം വിടണം
* ഗാർഹിക തൊഴിലാളി ജോലിയിൽ നിന്ന് വിരമിച്ച് 2 ആഴ്ചക്കകം സ്പോൺസർ ആഭ്യന്തര മന്ത്രാലയത്തിനു വിവരം നൽകണം.
* വിസക്കച്ചവടം നടത്തുന്നവർക്ക് എതിരെ പിഴയും ജയിൽ ശിക്ഷയും ഉൾപ്പെടേ കർശനമായ ശിക്ഷകൾ.
* താമസ രേഖ കാലാവധി കഴിഞ്ഞവരെയോ സ്വന്തം സ്പോൺസർഷിപ്പിൽ അല്ലാത്തവരെയോ ജോലിയിൽ നിയമിച്ചാൽ കർശനമായ ശിക്ഷ.
* താമസ രേഖ കാലാവധി കഴിഞ്ഞവർക്ക് താമസ സൗകര്യം നൽകുന്നവർക്ക് കർശനമായ ശിക്ഷ.
* ജോലിയോ മറ്റു വരുമാന മാർഗങ്ങളോ ഇല്ലാത്തവരെ സാധുവായ താമസ രേഖ ഉണ്ടെങ്കിൽ പോലും നാട് കടത്തും.
* നാട് കടത്തലിനു വിധേയമാകുന്നവരുടെ മുഴുവൻ ചെലവുകളും സ്പോൺസർ വഹിക്കണം