കുവൈത്തിൽ തീപിടുത്തം: രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം, ആറ് പേരെ രക്ഷപ്പെടുത്തി

New Update
G

കുവൈറ്റ്‌: കുവൈത്തിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്.

Advertisment

വിവരം ലഭിച്ചതിനെ തുടർന്ന് അൽ-ഖുറൈൻ, അൽ-ബൈറഖ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

വീട്ടിനകത്ത് കുടുങ്ങി കിടന്ന 6 പേരെ പുറത്ത് എത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഊർജിതമായ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.

Advertisment