New Update
/sathyam/media/media_files/2024/12/02/ZvoWLvTEMDznCCvor9DO.jpg)
കുവൈറ്റ്: അഹമ്മദ് അൽ-ജലാൽ വധ കേസ് പ്രതിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. പ്രതിക്ക് തൻ്റെ പ്രവൃത്തികൾ അറിയാമായിരുന്നുവെന്നാണ് സൈക്യാട്രിക് റിപ്പോർട്ട്.
Advertisment
മുൻ സെഷനിൽ വധശിക്ഷയും സിവിൽ നഷ്ടപരിഹാരവും ആവശ്യപ്പെട്ട കൊല്ലപ്പെട്ട ജലാലിന്റെ അഭിഭാഷകൻ ഹുസൈൻ അൽ അസ്ഫൂർ അൽ ജലാലിൻ്റെ വാദത്തിൽ പങ്കെടുത്തു.
പ്രതി കഴിഞ്ഞ സെഷനിൽ കുറ്റസമ്മതം നടത്തിയിരുന്നു. "പിശാച് വന്നു, ഞാൻ റിഖ ഏരിയയിൽ നിന്ന് കത്തി കൊണ്ടുവന്നു. തുടർന്ന് ഞാൻ ഹാദിയ ഏരിയയിൽ എത്തിയ ഉടൻ തന്നെ ദിവാനിയയുടെ മുന്നിൽവെച്ചു കുത്തുകയായിരുന്നു" പ്രതി പറഞ്ഞു.
താനും കൊല്ലപ്പെട്ടയാളും തമ്മിൽ വ്യക്തിപരമോ സാമ്പത്തികമോ ആയ തർക്കങ്ങളൊന്നുമില്ലായിരുന്നു എന്നും വിചാരണ വേളയിൽ പ്രതി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us