കുവൈത്ത് ഐഎംസിസി ബാബരി ദിനം സെമിനാർ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: വഖഫ് നിയമ ഭേദഗതിക്കെതിരെയും ഭരണകൂട ഭീകരതക്കെതിരെയും ഡിസംബര്‍ 6 ബാബരി ദിനത്തില്‍ കുവൈത്ത് ഐഎംസിസി സംഘടിപ്പിച്ച ബാബരി ദിനം സെമിനാർ അബ്ബാസിയ സംസം റെസ്റ്റോറന്റിൽ നടന്നു.

Advertisment

കുവൈത്ത് ഐഎംസിസി പ്രസിഡണ്ട് ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു. ഐ എം സി സി ജിസിസി കൺവീനറും സൗദി കമ്മിറ്റി സെക്രട്ടറിയുമായ മുഫീദ് കൂരിയാടൻ ഉദ്ഘാടനം ചെയ്തു.

publive-image

നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ മുഖ്യപ്രഭാഷണം നടത്തി. ഭരണകൂട ഭീകരതയുടെ നീതിനിഷേധത്തിൻ്റെ പ്രതീകമാണ് ബാബരി മസ്ജിദ് എന്നും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും സെമിനാർ അഭിപ്രായപ്പെട്ടു.

 ' ഇന്ത്യയിലെ മതേതര സമൂഹം ഫാസിസത്തിനെതിരെ ഒരുമിച്ച് നിൽക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു'

publive-image

ഷരീഫ് താമരശ്ശേരി, ഹാരിസ് പൂച്ചക്കാട്, റഷീദ് ഉപ്പള, മുനീര്‍ തൃക്കരിപ്പൂര്‍, റിയാസ് തങ്ങൾ കൊടുവള്ളി, മുബാറക് കൂളിയങ്കൽ , അഷറഫ് ചാപ്പയിൽ എന്നിവര്‍ സംസാരിച്ചു.

കുവൈത്ത് ഐഎംസിസി ട്രഷറർ അബൂബക്കര്‍ എആർ നഗർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഉമ്മര്‍ കൂളിയാങ്കൽ നന്ദിയും പറഞ്ഞു.

Advertisment