കുവൈത്തിൽ മണി എക്‌സ്‌ചേഞ്ച് കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി വാണിജ്യ മന്ത്രാലയം. ഇനി പുതിയ ലൈസൻസുകൾ നൽകില്ല, നടപടി പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി

New Update
H

കുവൈത്ത് സിറ്റി: കുവൈത്തിൽ മണി എക്‌സ്‌ചേഞ്ച് കമ്പനികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾക്ക് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി വാണിജ്യ മന്ത്രാലയം. പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പുതിയ ലൈസൻസുകൾ നൽകുന്നത് നിർത്തും.

Advertisment

വാണിജ്യ മന്ത്രി ഖലീഫ അൽ-അജീൽ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം നിലവിലുള്ള കമ്പനികൾ സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ അറിയിച്ചു.

വാണിജ്യ മന്ത്രാലയം മുഖേന സെൻട്രൽ ബാങ്കിന് അപേക്ഷ സമർപ്പിച്ചതിന് ശേഷം ഇതിനായി അനുമതി നേടേണ്ടതാണ്. സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച ⁠ആവശ്യമായ എല്ലാ വ്യവസ്ഥകളും പാലിക്കുന്നതിനുള്ള സത്യ വാങ്മൂലം സമർപ്പിക്കുകയും ചെയ്യണം.

നിലവിലുള്ള കമ്പനികൾക്ക് സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പൂർത്തിയാക്കുവാൻ മാർച്ച് 31 വരെയാണ് സമയ പരിധി അനുവദിച്ചിരിക്കുന്നത്. 

Advertisment