കെ.ഡി.എൻ.എ കുവൈറ്റ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

New Update
G

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈറ്റ് അംഗങ്ങളുടെ കുട്ടികളിൽ ഈ വർഷം നടന്ന 10,12 ക്ലാസ് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.

Advertisment

സിബിഎസ്ഇ പത്തിൽ ഏറ്റവും ഉയർന്ന വിജയം നേടിയ നസൽ മോഹിദ് നാസിർ, കേരള എസ്.എസ്.എൽ.സി വിഭാഗത്തിൽ വേദ സന്തോഷ്, ബാസിമ എ.സി, അയ്ഷ നഷ്വ,

കേരള ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇഫ്‌ന അസീസ്, സിബിഎസ്ഇ പ്ലസ് ടു വിഭാഗത്തിൽ റിത്തുൻ തോട്ടക്കരക്കുമാണ്‌ അവാർഡ് ജേതാക്കളായത്. കുട്ടികളുടെ അസാന്നിധ്യത്തിൽ മാതാപിതാക്കൾ അവാർഡ് ഏറ്റുവാങ്ങി.

കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെമ്പർമാരായ ബഷീർ ബാത്ത, ആക്ടിങ് പ്രസിഡന്റ് ഷിജിത് കുമാർ ചിറക്കൽ, ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, ട്രഷറർ മൻസൂർ ആലക്കൽ, മുൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. 

Advertisment