പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക കുവൈറ്റ് സന്ദർശനം ശനിയാഴ്ച. 43 വർഷത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റിലെത്തുന്നത് ഇതാദ്യം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
PM Modi

കുവൈറ്റ്‌: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ശനിയാഴ്ച (ഡിസംബർ 21) കുവൈത്തിൽ എത്തും.

Advertisment

സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനും കുവൈത്തും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധം ദൃഢമാക്കുന്നതിനും ഇന്ത്യൻ പ്രധാനമന്ത്രി ചർച്ച നടത്തും.


43 വർഷത്തിനിടെ കുവൈറ്റിലേക്ക് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ചരിത്രപരമായ ആദ്യ സന്ദർശനമാണിത്.


ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലിൻ്റെയും ദ്രവീകൃത പെട്രോളിയം വാതകത്തിൻ്റെയും വിശ്വസനീയമായ വിതരണക്കാരനാണ് കുവൈത്ത്. മോദി ഇതുവരെ സന്ദർശിച്ചിട്ടില്ലാത്ത ഗൾഫ് സഹകരണ കൗൺസിലിലെ ഏക രാജ്യമാണ് കുവൈത്ത്.

അതെ സമയം പ്രധാനമന്ത്രി ഈ മാസം സൗദി അറേബ്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ തീയതി നിശ്ചയിക്കുന്നതിലെ കാലതാമസം കാരണം ഈ സന്ദർശനം അടുത്ത വർഷമായിരിക്കുമെന്നാണ് സൂചന.

വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഈ മാസം ആദ്യം ന്യൂഡൽഹി സന്ദർശിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

21, 22 തിയ്യതികളിൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി കുവൈത്ത് അധികാരകളുമായും ഇന്ത്യൻ സമൂഹവുമായി സംവദിക്കും.

Advertisment