New Update
/sathyam/media/media_files/2024/12/20/soFVr6pO5PAPpxd8D36o.jpg)
കുവൈറ്റ്: മുട്ട ക്ഷാമം മുതലെടുത്ത് വിലയിൽ കൃത്രിമം കാണിക്കുന്ന മുട്ട വിതരണ കമ്പനികളുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കണമെന്ന് സഹകരണ സംഘങ്ങളുടെ യൂണിയൻ ഡയറക്ടർ ബോർഡ് ചെയർമാൻ മുസാബ് അൽ മുല്ല എല്ലാ സഹകരണ സംഘങ്ങളോടും ആവശ്യപ്പെട്ടു.
Advertisment
മുട്ട കയറ്റുമതി നിർത്തിവയ്ക്കാനുള്ള തീരുമാനം പുറപ്പെടുവിച്ച് ഉടൻ നടപടിയെടുക്കാൻ വാണിജ്യ- വ്യവസായ മന്ത്രി ഖലീഫ അൽ-അജിലിനോട് അൽ മുല്ല ആവശ്യപ്പെട്ടു.
പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിനും വിപണി സ്ഥിരത ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഈ നടപടി നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us