പാർലമെന്റിൽ ബി.ജെ.പി എംപിമാർ രാഹുൽ ഗാന്ധിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഒഐസിസി കുവൈറ്റ്

New Update
G

കുവൈറ്റ്‌: അംബേദ്ക്കറെ അപമാനിച്ച അമിത് ഷായുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം പാർലമെന്റിൽ നടത്തിയ പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിയെ ബി.ജെ.പി എംപി മാർ കൈയേറ്റം ചെയ്ത നടപടിയിൽ ഒഐസിസി കുവൈറ്റ് പ്രതിഷേധം രേഖപ്പെടുത്തി.

Advertisment

അമിത് ഷാക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി കോൺഗ്രസ്, ലോക്സഭ അധ്യക്ഷ ഡയസിൽ കയറിയടക്കം പ്രതിഷേധിച്ചിരുന്നു.

ഭരണഘടന ശിൽപ്പി ബി ആർ അംബേദ്ക്കറെ അപമാനിച്ചതിന് അമിത്ഷാ രാജി വെക്കണമെന്ന് ഒഐസിസി നാഷണൽ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും സംഘടനാ ജനറൽ സെക്രട്ടറി ബി.സ്. പിള്ളയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment