ജനഹൃദയങ്ങൾ കീഴടക്കി നരേന്ദ്രമോദി കുവൈറ്റിൽ. രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവർത്തനം ചെയ്ത കുവൈത്തി സാഹിത്യകാരന്മാർക്ക് മോദിയുടെ അഭിനന്ദനം. അറബി വിവർത്തനത്തിന്റെ കോപ്പിയും പ്രധാനമന്ത്രിക്ക് സമ്മാനിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി: രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവർത്തനം ചെയ്ത കുവൈത്തി സാഹിത്യകാരന്മാരായ അബ്ദുല്ല അൽ-ബറൂണിനേയും അബ്ദുൾ ലത്തീഫ് അൽ-നിസഫിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

publive-image

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഇരുവരും ചേർന്ന് വിവർത്തനം ചെയ്ത പുസ്തകത്തിന്റെ കോപ്പിയും സമ്മാനിച്ചു.

publive-image

കൂടാതെ കുവൈത്തിൽ താമസിക്കുന്ന മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ മംഗൾ സെയ്ൻ ഹന്ദയെയും പ്രധാനമന്ത്രി സന്ദർശിച്ചു. 


ഇന്ന് കുവൈത്തിലെത്തിയ നരേന്ദ്രമോദിയെ വിമാനത്തവളത്തിൽ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. 


publive-image

കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്, പ്രധാനമന്ത്രിയുടെ ദിവാൻ ചീഫ് അബ്ദുൽ അസീസ് അൽ ദഖീൽ, വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്‌യ, ഉപദേഷ്ടാവ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

publive-image

പ്രധാനമന്ത്രിയുടെ ദിവാനും അനുഗമിക്കുന്ന മിഷൻ ഓഫ് ഓണർ മേധാവിയുമായ ഷെയ്ഖ് ഡോ, ബാസൽ ഹുമൂദ് അൽ-സബാഹ്, ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റൻ്റ് വിദേശകാര്യ മന്ത്രി. സമീഹ് ഹയാത്ത്, ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി മിഷാൽ അൽ-ഷെമാലി എന്നിവരും ഒപ്പമുണ്ടായിരുന്നു. 

publive-image

Advertisment