New Update
/sathyam/media/media_files/2024/12/22/JrN0P1Wc2a3r2zsTTCS0.jpg)
കുവൈറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിന്റെ പരമോന്നത ബഹുമതിയായ 'ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍' സമ്മാനിച്ച് കുവൈറ്റ് അമീര്‍.
Advertisment
ബയാന്‍ പാലസില്‍ അദ്ദേഹത്തിന് ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. കുവൈറ്റ് അമീറും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
മോദിക്ക് മറ്റൊരു രാജ്യം സമ്മാനിക്കുന്ന 20-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്.
സൗഹൃദത്തിന്റെ അടയാളമായി രാഷ്ട്രത്തലവന്മാര്‍ക്കും വിദേശ നേതാക്കള്‍ക്കും വിദേശ രാജകുടുംബങ്ങളിലെ അംഗങ്ങള്‍ക്കുമാണ് കുവൈറ്റ് ഈ ബഹുമതി നല്‍കുന്നത്.
സന്ദര്‍ശനത്തില്‍ കുവൈറ്റ് പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്നലെ കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തോട് മോദി സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us