കുവൈത്തിൽ നിന്നും കാണാതായ ഇന്ത്യൻ പ്രവാസിയെ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതശരീരം ഇന്ത്യയിലേക്ക് അയച്ചു

New Update
F

കുവൈത്ത് സിറ്റി: കുവൈറ്റിൽ നിന്നും കാണാതായ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി കുമരേശൻ പെരുമാളിനെ അബു ഹലീഫ മേഖലയിൽ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Advertisment

കുവൈത്തിലെ അൽ-ദോ ജനറൽ ട്രേഡിംഗ് & കോൺട്രാക്ടിംഗ് കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു.


ഡിസംബർ 16 മുതൽ ആണ് കമ്പനി താമസസ്ഥലത്ത് നിന്ന് കുമരേശനെ കാണാതായതായത്.


കുവൈറ്റിലെ ആശുപത്രികളെ സമീപിച്ച ശേഷം അബു ഹലീഫയിൽ വാഹനാപകടത്തിൽ കുമരേശൻ പെരുമാൾ ദാരുണമായി മരിച്ചുവെന്ന് സ്ഥിരീകരിച്ചു.

പിന്നീട് മൃതദേഹം ഡിസംബർ 24 ചൊവ്വാഴ്ച കുവൈറ്റ് എയർവേയ്‌സ് തിരുവനന്തപുരത്തേക്ക് തിരിച്ചയച്ചു.

Advertisment