/sathyam/media/media_files/2024/12/20/1clkV4TpKqG9HRwhg5Z5.jpg)
കുവൈറ്റ്: മലയാളത്തിന്റെ കഥയും കലയും കൈപിടിച്ചുയർത്തിയ മഹാമനുഷ്യൻ എം. ടി. വാസുദേവൻ നായർ ഇനി നമ്മോടൊപ്പമില്ല.
എഴുത്തിന്റെ പക്വതയേയും മനുഷ്യാവസ്ഥയുടെ സത്യസന്ധതയേയും അക്ഷരങ്ങളിൽ പകർത്തി മലയാളിയുടെ മനസ്സിൽ അനശ്വരമായ സ്ഥനമുണ്ടാക്കിയ അദ്ദേഹം, ഭാഷയുടെ ഏറ്റവും മഹത്വമുള്ള ദൂതനായിരിന്നു.
എം.ടിയുടെ ഓരോ കൃതിയും മനുഷ്യജീവിതത്തിന്റെ പച്ചയായ ജീവിതാനുഭവങ്ങൾ കുറിച്ച് സംസാരിക്കുന്നു. മലയാളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ ലോകത്തിന്റെ മുന്നിൽ കൊണ്ടുവന്ന എഴുത്തുകാരന്നെന്നും കെഎംസിസി പാലാകാട് ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.
തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അദ്ദേഹത്തിന്റെ സൃഷ്ടികൾ മലയാളത്തിന്റെ ആത്മാവിനേയും സാംസ്കാരിക ഘടനയേയും മാറ്റിമറിച്ചു.
അദ്ദേഹത്തിന്റെ നിര്യാണം സാഹിത്യത്തിനും ചലച്ചിത്രലോകത്തിനും മാത്രം നഷ്ടമല്ല; അത് ഓരോ മലയാളിക്കും ഒരു വ്യക്തിഗത നഷ്ടമാണ്. എം.ടിയുടെ കൃതികൾ എന്നെന്നേക്കും നമ്മെ പ്രകാശിപ്പിക്കും, നമ്മെ പ്രചോദിപ്പിക്കും.
"സാഹിത്യത്തിന്റെ ആകാശത്ത് ജ്വലിച്ച നക്ഷത്രമായിരുന്ന അദ്ദേഹം, ഇപ്പോൾ ജീവിതത്തിന്റെ അന്ത്യദീപ്തിയിൽ മാഞ്ഞുപോകുന്നു. മറക്കാനാവാത്ത സ്മരണകൾക്കൊപ്പം അദ്ദേഹത്തിന്റെ സൃഷ്ടികൾ ഇന്നും നാളെയുമൊക്കെ നിലനിൽക്കുമെന്നും
എം ടി യും ചന്ദ്രികയും തമ്മിലുള്ള ബന്ധം അവിസ്മരണാനീയവും ചന്ദ്രിക" ആഴ്ചപതിപ്പിന്റെ സൃഷ്ടിക്ക് എം.റ്റി. വലിയ സംഭാവനകൾ നൽകിയിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നതായും കമ്മിറ്റി പത്ര കുറിപ്പിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us