എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി അനുശോചിച്ചു

New Update
H

കുവൈത്ത് സിറ്റി : സാഹിത്യ സാംസ്കാരിക രംഗത്ത് മലയാളികളുടെ അഭിമാനമായിരുന്ന എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

Advertisment

സാഹിത്യകാരൻ, കഥാകൃത്ത്, സംവിധായകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു എം.ടി വാസുദേവൻ നായർ.

അദ്ദേഹത്തിന്റെ വിടവ് മലയാള സാഹിത്യ ലോകത്തിനും കേരള സമൂഹത്തിനും നികത്താൻ സാധിക്കാത്ത നഷ്ടമാണെന്ന് ആക്ടിങ് പ്രസിഡന്റ്‌ റഊഫ് മഷ്ഹൂർ തങ്ങൾ ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

വർഷങ്ങൾക്ക് മുൻപ് അദ്ദേഹം കുവൈത്ത് സന്ദർശിച്ചപ്പോൾ സ്വീകരണം ഒരുക്കാൻ കുവൈത്ത് കെഎംസിസിക്ക് സാധിച്ചിരുന്നു. പത്മഭൂഷൺ, ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള എം.ടിയുടെ വിയോഗത്തിലൂടെ മലയാളികൾക്ക് ഉണ്ടായ അഗാധമായ ദുഃഖത്തിൽ കുവൈത്ത് കെഎംസിസി പങ്കുചേരുന്നതായി ഭാരവാഹികൾ പറഞ്ഞു.

Advertisment