മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് അനുശോചിച്ചു

New Update
7-day national mourning to be declared in tribute to former PM Manmohan Singh

കുവൈറ്റ്‌: "ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണം രാജ്യത്തിന് അനുപമമായ നഷ്ടമാണ്. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളും രാഷ്ട്രീയ നിലപാടുകളും ഇന്ത്യയുടെ വികസന പാതയിൽ നിർണായകമായ പങ്ക് വഹിച്ചു.

Advertisment

അദ്ദേഹത്തിന്റെ ആശയങ്ങളും ദർശനങ്ങളും രാജ്യത്തിന്റെ ഭാവിയിൽ പ്രചോദനമായി തുടരും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം അനുശോചനവും രേഖപ്പെടുത്തുന്നതായി മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

Advertisment