കുവൈറ്റിൽ കാർമേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് ക്രിസ്തുമസ് കരോൾ നടത്തി

New Update

കുവൈറ്റ്‌: കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ചിന്റെ ക്രിസ്തുമസ് കരോൾ സർവീസ് നടത്തപ്പെട്ടു .

Advertisment

ഇടവക വികാരി പ്രജീഷ് മാത്യു അച്ചന്റെ അധ്യക്ഷതയിൽ കൂടിയ കരോൾ സർവ്വീസിൽ സെന്റ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ച് കുവൈറ്റ് ഇടവക വികാരി റവ. സി.എം ഈപ്പൻ അച്ചൻ ക്രിസ്തുമസ് സന്ദേശം നൽകി.

publive-image

ഇടവകയുടെ ഗായക സംഘം മനോഹരമായ ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചു. തുടർന്ന് ഇടവകയുടെ വിവിധ സഘടനകൾ ആയ സഹോദരി സമാജം, യൂത്ത് ഫെല്ലോഷിപ്പ്, സൺഡേസ്‌കൂൾ വിവിധ കലാപരിപാടികൾക്കു നേതൃത്വം കൊടുത്തു. 

publive-image

ജിജി ജോൺ കൺവീനർ ആയും സോനറ്റ് ജസ്റ്റിൻ, ജേക്കബ് ഷാജി ജോയിൻ കൺവീനേഴ്‌സ് ആയി പ്രവർത്തിച്ച പരിപാടിയിൽ മൃദുൻ, രാഗിൽ, സിനിമോൾ, ടെൻസി, പ്രിൻസ്, ജോസ്, ഷിജി, ജെമിനി എന്നിവർ അടങ്ങുന്ന കമ്മറ്റി വേണ്ട ക്രമീകരണങ്ങൾ ചെയ്തു.

publive-image

Advertisment